Saturday, June 28, 2014


<img src="http://www.finance.kerala.gov.in/images/greetings/aa.gif ">
കാസറഗോഡ് ജില്ലയില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ കൂട്ടത്തില്‍ ശ്രദ്ധേയമായ സ്ഥാനമാണ് പാക്കം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിനുള്ളത്. ഇക്കേരി നായക്കന്മാരും മൈസൂര്‍ സുല്‍ത്താന്മാരും ചരിത്രമെഴുതിയ കാസറഗോഡിന്റെ ഗതകാല പ്രൗഡിയുടെ പ്രതീകമായി ഉയര്‍ന്ന് നില്‍ക്കുന്ന ബേക്കല്‍ കോട്ടയില്‍ നിന്നും വിളിപ്പാടകലെ പ്രകൃതി രമണീയമായ പാക്കത്ത് 1957 ലാണ് ഏകാധ്യാപകവിദ്യാലയമായി ഈ സരസ്വതിക്ഷേത്രം ജന്മം കൊണ്ടത്. ബ്രിട്ടീഷുകാരുടെ കാലത്ത് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ദക്ഷിണ കാനറ ജില്ലയിലെ ബേക്കല്‍ താലൂക്കില്‍പ്പെട്ട പാക്കത്ത് പ്രാഥമികവിദ്യാഭ്യാസത്തിനുള്ള സൗകര്യം പോലും ഇല്ലാതിരുന്ന ഇക്കാലത്ത് ഇത് അക്ഷരാര്‍ത്ഥ്തതില്‍ ഇതൊരനുഗ്രഹമായി.